Skip to content
November 12, 2026
⌕

‘കാട്ടാളത്തപരമായ നിലപാട്’: വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; LPST സമരവേദി സന്ദർശിച്ച് MV ഗോവിന്ദനും K സുരേന്ദ്രനുമടക്കമുള്ളവർ | LPST Protest

November 12, 2026
Share this post to
LPST Protest

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികൾക്കും സമരനേതാവ് വളർമതിക്കും പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമരവേദി സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.(LPST Protest Thiruvananthapuram MV Govindan K Surendran Support Valarmathi)

സമരക്കാർക്ക് പിന്തുണ അറിയിച്ച് കെ.എസ്.ടി.എ. പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും നടത്തി. സമരനേതാവ് വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ ഉത്തരം പറയണം. പൊലീസ് സ്വേച്ഛാധിപത്യപരമായി പന്തൽ പൊളിച്ചതുകൊണ്ട് സമരം ഇല്ലാതാകില്ലെന്നും, സർക്കാരിന്റെ കാട്ടാളത്തപരമായ നിലപാടിനെതിരെ സി.പി.എം. സമരക്കാർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് പിണറായി സർക്കാർ ചെയ്തത് തന്നെയാണ് ഇപ്പോൾ വി.ഡി. സതീശൻ സർക്കാരും ചെയ്യുന്നതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. സമരക്കാരെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടേത് കാപട്യമാണ്. ഇടതും വലതും തമ്മിൽ വ്യത്യാസമില്ലെന്നും, പറഞ്ഞ വാക്കിന് വിലയുണ്ടെങ്കിൽ മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച ചെയ്ത് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരവേദിയിൽ ഇരിക്കുന്നവരോട് വിരോധമില്ലെന്നും എന്നാൽ സമരക്കാർ സർക്കാരുമായി സംസാരിച്ച് സമരത്തിൽ നിന്ന് പിന്മാറണമെന്നും ബി.ജെ.പി. നേതാവ് വി. മുരളീധരൻ പ്രതികരിച്ചു.

Story Summary

Opposition leaders including CPM State Secretary M.V. Govindan and BJP leader K. Surendran visited the protesting LPST rank holders in front of the Secretariat in Thiruvananthapuram, extending solidarity to protest leader Valarmathi following police action. While Govindan and Surendran criticized Chief Minister V.D. Satheesan for failing to keep his poll promise and alleged police high-handedness, BJP leader V. Muraleedharan urged the protesters to hold talks with the government and end the strike.

Get more updates from Pudukad News on Google