Skip to content
November 13, 2026
⌕

ആലപ്പുഴയിൽ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു

November 12, 2026
Share this post to

ആലപ്പുഴ:  ആലപ്പുഴയിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രത്സവത്തിന് തിരിതെളിഞ്ഞു. ആലപ്പുഴ ടൗണിലെ പ്രധാന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ  എ.ഡി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ശാസ്‌ത്രീയമായ കഴിവുകൾ ഉണർത്തുന്നതിനും ഭാവിയിൽ തൊഴിൽ നൈപുണ്യം വളർത്തുന്നതിനും ശാസ്‌ത്രമേളകൾ ഉപകരിക്കുമെന്ന് എം എൽ എ പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലിയോതെർട്ടീന്ത് സ്‌കൂൾ മാനേജർ ഫാദർ ഫ്രാൻസീസ് കൊടിയനാട് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടർ സുനി മോൾ എം ആർ , നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ് ഫൈസൽ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മായ രാജേന്ദ്രൻ , പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതി മോൾ,വാർഡ് കൗൺസിലർ ജിൻസി , ആലപ്പുഴ സെൻ്റ് ജോസഫ് സ്‌കൂൾ മാനേജർ സിസ്റ്റർ ജെറ്റ്രുഡ് മൈക്കിൾ,  ആർ ഡി ഡി സുധ കെ , ഡയറ്റ് പ്രിൻസിപ്പാൾ ഡോക്‌ടർ കെ.ജെ ബിന്ദു,കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ സജിത്ത്, ആലപ്പുഴ ഡി ഇ ഒ മുഹമ്മദ് റഷീദ്.  

എം , ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശോഭന. എം കെ, ലിയോതെർട്ടീന്ത് പ്രിൻസിപ്പാൾ ബിനു ജോസി, സ്‌കൂൾ പി.ടി എ പ്രസിഡൻ്റ് റാണി സോളമൻ , വിവിധ അദ്ധ്യാപക സംഘടന പ്രതിനിധികളായ രാജീവ് കണ്ടല്ലൂർ, അഷറഫ് കുഞ്ഞ് ആശാൻ, മഞ്ജുഷ അലക്സ്, അഹമ്മദ് എസ് , എൻ ഉമാ, അജു പി ബെഞ്ചമിൻ,മുഹമ്മദ് ഫാഹിസ് എം എൻ , വിവിധ ക്ലബ്ബ് കൺവീനർമാരായ കെ രഘുകുമാർ ,ഷെറിൻ ഫിലോ ജോസ്, എസ് വിജയകുമാർ, രതീഷ് കുമാർ, ടി സജിത്ത്. എന്നിവർ പ്രസംഗിച്ചു.

പതിനൊന്ന് സബ്ജില്ലകളിൽ നിന്നായി എത്തിയ 3400 ൽ അധികം പ്രതിഭകളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രണ്ട് ദിവസങ്ങളിൽ നടക്കുന്ന ശാസ്‌ത്രമേളകളിൽ പങ്കെടുക്കും. റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്‌ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്‌ത്ര പ്രവൃത്തിപരിചയ ഐ. ടി മേളകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജി സുധാകരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ഷീന സനൽകുമാർ അദ്ധ്യക്ഷത വഹിയ്ക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ സമ്മാന ദാനം നിർവഹിയ്ക്കും.    

Get more updates from Pudukad News on Google