Skip to content
November 13, 2026
⌕

തൃശൂരിൽ സഹോദരങ്ങൾ ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു

November 12, 2026
Share this post to

തൃശൂർ: തൃശൂരിൽ സഹോദരങ്ങൾ ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു. കല്ലിങ്കൽ മേലേപ്പുര വീട്ടിൽ പ്രദീപ് സജിത ദമ്പതികളുടെ മക്കളായ സായി ദീപ് (9), സ്വാതിക് (7) എന്നിവരാണ് മരിച്ചത്.

തൃശൂർ വടക്കേകാട് മണികണ്ടേശ്വരത്താണ് അപകടമുണ്ടായത് .സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കാണുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Get more updates from Pudukad News on Google