യൂട്യൂബ് ലൈവിൽ സ്ത്രീകളെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ | YouTuber Thoppi

കണ്ണൂർ: യൂട്യൂബ് ചാനലിലെ ലൈവിനിടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ (YouTuber Thoppi). കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ (24) ആണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.
ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂട്യൂബ് ചാനലിൽ നാലുമണിക്കൂറോളം നീണ്ട ലൈവിനിടെ മഞ്ചേരി സ്വദേശിനിയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്
സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് മഞ്ചേരി പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് മുഹമ്മദ് ഷമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Story Summary:
YouTuber Thoppi’s associate, Muhammed Shameer (24), from Azhikode in Kannur, has been arrested by Manjeri police in a case involving alleged abusive remarks against women during a YouTube livestream. The complaint alleges that photographs and videos of a woman from Manjeri were displayed without her consent during a four-hour livestream on June 10. The accused has been remanded in judicial custody.




