
കിയ ഇന്ത്യയുടെ 2025 ഡിസംബർ മാസത്തെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നു. മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ആകെ 18,659 യൂണിറ്റ് കാറുകളാണ് കിയ വിറ്റഴിച്ചത്. കമ്പനിയുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലുള്ള ഏഴ് മോഡലുകളിൽ സോണറ്റ് ആണ് വിൽപ്പനയിൽ ഒന്നാമതെത്തിയത്. 9,418 യൂണിറ്റുകൾ വിറ്റഴിച്ച സോണറ്റ്, 182.23 ശതമാനത്തിന്റെ കൂറ്റൻ വാർഷിക വളർച്ചയാണ് സ്വന്തമാക്കിയത്. കിയയുടെ ആകെ വിൽപ്പനയുടെ പകുതിയിലധികവും സോണറ്റ് മോഡലുകളാണ്.
മധ്യനിര എസ്‌യുവി വിഭാഗത്തിൽ സെൽറ്റോസ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2024 ഡിസംബറിൽ വിറ്റഴിച്ച 2,830 യൂണിറ്റുകളിൽ നിന്ന് 4,369 യൂണിറ്റുകളിലേക്ക് ഉയരാൻ സെൽറ്റോസിന് സാധിച്ചു. ഇതോടെ വിൽപ്പനയിൽ കാരെൻസിനെ മറികടന്ന് സെൽറ്റോസ് രണ്ടാം സ്ഥാനത്തെത്തി. 54.38 ശതമാനമാണ് സെൽറ്റോസിന്റെ വാർഷിക വളർച്ച. അതേസമയം, എംപിവി മോഡലായ കാരെൻസ് 3,681 യൂണിറ്റുകൾ വിറ്റഴിച്ച് 40.18 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. എന്നാൽ 2025 നവംബറിനെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ കാരെൻസിന് ഇടിവ് സംഭവിച്ചിട്ടുണ്ട്.
Also Read: ഇതൊക്കെയാണ് നിയമങ്ങൾ! വേഗത കൂടിയാൽ 18 ദിവസം ജയിൽ; വിദേശ രാജ്യങ്ങളിലെ ഞെട്ടിക്കുന്ന ട്രാഫിക് നിയമങ്ങൾ
കിയയുടെ പുതിയ മോഡലായ സിറോസ് വിപണിയിൽ മികച്ച സ്വീകാര്യത നേടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവംബറിൽ 544 യൂണിറ്റുകൾ മാത്രം വിറ്റയിടത്ത് നിന്ന് ഡിസംബറിൽ 1,116 യൂണിറ്റുകളിലേക്ക് ഉയരാൻ സിറോസിന് സാധിച്ചു. ഇത് 105.15 ശതമാനം പ്രതിമാസ വളർച്ചയാണ്. പ്രീമിയം മോഡലായ കാർണിവൽ 75 യൂണിറ്റുകൾ വിറ്റഴിച്ചു. ഇലക്ട്രിക് മോഡലുകളായ EV6, EV9 എന്നിവയുൾപ്പെടെയുള്ള മോഡലുകൾ ഡിസംബറിലെ കിയയുടെ മൊത്തത്തിലുള്ള വിപണി വിഹിതം വർദ്ധിപ്പിക്കാൻ സഹായിച്ചു.
The post വിൽപ്പനയിൽ കുതിച്ചുചാട്ടവുമായി കിയ ഇന്ത്യ; ഡിസംബറിൽ കരുത്തായി സോണറ്റും സെൽറ്റോസും appeared first on Express Kerala.



