എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂർ പിടിയിൽ; 3.61 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

കാസർകോട്: എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂറിനെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 3.61 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഹൈദർ മധൂർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളിൽനിന്ന് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Story Summary:
Vlogger Hyder Madhur was arrested in Kasaragod after police seized 3.61 grams of MDMA from him during a joint vehicle inspection by the DANSAF team and Vidyanagar Police. Police suspect that the substance was kept for personal use and sale. Further action is underway.




