Skip to content
November 15, 2026
⌕

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

November 14, 2026
Share this post to

പാലക്കാട്: ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ് അപകടം.

ട്രെയിനിന്റെ പിൻഭാഗമാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം.

നിലവിൽ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ട്രെയിനിന്റെ പിൻഭാഗം ഉള്ളത്.

സംഭവത്തെ തുടർന്ന് തൃശൂർ ഭാഗത്തുനിന്ന് എത്തുന്ന ട്രെയിനുകൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ്.

സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

പ്രധാന റെയിൽവേ പാതയായതിനാൽ ഇതുവഴിയുള്ള മറ്റ് ട്രെയിൻ സർവീസുകളെയും അപകടം ബാധിച്ചിട്ടുണ്ട്.

നിരവധി ട്രെയിനുകൾ വൈകി ഓടുന്ന സാഹചര്യമാണ് നിലവിലുള്ളത്

Get more updates from Pudukad News on Google