Skip to content
November 17, 2026
⌕

കുൽഗാമിൽ സിആർപിഎഫ് ആക്രമണത്തിന് പിന്നിലെ ഭീകരർ കുടുങ്ങി; മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു | Kulgam encounter

November 16, 2026
Share this post to
Kulgam encounter

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു. തിങ്കളാഴ്ച പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. (Kulgam encounter)

ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ നാല് ദിവസമായി കുൽഗാമിൽ വിപുലമായ തിരച്ചിലും പരിശോധനയും നടന്നുവരികയായിരുന്നു. ഇതിനിടെയാണ് സംശയിക്കുന്നവരെ സുരക്ഷാസേന കണ്ടെത്തി വളഞ്ഞത്. പ്രദേശം പൂർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ ആരംഭിച്ചതായും ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാസേനകളും സ്ഥലത്ത് നടപടി തുടരുകയാണെന്നും പൊലീസ് എക്സിലൂടെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.

Summary: Security forces have trapped terrorists suspected of carrying out an attack on CRPF personnel in Kulgam, Jammu and Kashmir. An encounter began on Monday following a four-day search operation, with the area cordoned off by police and security forces.

Get more updates from Pudukad News on Google