Skip to content
November 17, 2026
⌕

​പ്രവാസലോകത്ത് കാവ്യവസന്തം; നിഷാദ് നിലയ്ക്കാമുക്കിന്റെ ‘മഴമാപിനിയുടെ അതിരുകൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു!

November 16, 2026
Share this post to

ഷാർജ: തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിലും സർഗാത്മകത കൈവിടാതെ നിഷാദ് നിലയ്ക്കാമുക്ക് എഴുതിയ ആദ്യ കവിതാസമാഹാരം ‘മഴമാപിനിയുടെ അതിരുകൾക്കപ്പുറം’ അക്ഷരപ്രേമികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ (SIBF) റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങ് അക്ഷരാർത്ഥത്തിൽ ഒരു കാവ്യസംഗമമായി മാറി.


പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ പ്രകാശനം  ചെയ്ത പുസ്തകം, ​ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും സംസ്‍കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാനുമായ പൂഴനാട് ഗോപൻ  ഏറ്റുവാങ്ങി.


എഴുത്തുകാരനും പ്രവാസി ബിസിനസുകാരനുമായ നാസർ നാഷ്‌കോ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ മധു നായർ   എഴുത്തുകാരികളായ അബ്ദിയാ ഷെഫീന, കിരൺ ബിസു എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

​ ഷെഹ്നാ എം. പരിപാടികൾ അവതരിപ്പിച്ചു.    രചയിതാവ് നിഷാദ് നിലയ്ക്കാമുക്ക് ഏവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി.
​
​മനുഷ്യന്റെ തീവ്രമായ അനുഭവങ്ങളും നോവും നൊമ്പരങ്ങളും മനോഹരമായ ഓർമ്മകളും കവിതയുടെ താളത്തിൽ കോർത്തിണക്കിയ സമാഹാരമാണിത്. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് നിഷാദിന്റെ സഹോദരനായ എ. കെ. നൗഷാദ് ആണ്.

​ഷാർജ എക്സ്പോ സെന്ററിലെ ഏഴാം ഹാളിലുള്ള ഇന്ത്യൻ പവലിയനിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ഈ ചടങ്ങിൽ നിരവധി സാഹിത്യപ്രേമികളും വായനക്കാരും പങ്കെടുത്തു. പ്രവാസത്തിന്റെ പരിമിതികൾക്കപ്പുറം കവിതയുടെ ലോകത്ത് പുതിയൊരു വഴി വെട്ടിത്തുറക്കുന്ന നിഷാദ് നിലയ്ക്കാമുക്കിന് വായനക്കാരുടെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പി.ആർ.ഒ അജയ് തുണ്ടത്തിൽ.

Get more updates from Pudukad News on Google