Skip to content
November 17, 2026
⌕

ചാല സ്വർണക്കവർച്ച: വെള്ളായണിയിൽ ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണം കൂടി കണ്ടെത്തി; വയനാട്ടിൽ നിന്ന് നേരത്തെ കണ്ടെടുത്തത് 56 പവൻ. ഇതോടെ ആകെ 202 പവൻ സ്വർണം വീണ്ടെടുത്തു. വ്യാപാരിയുടെ കച്ചവടം തകർക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ്

November 16, 2026
Share this post to

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചാ കേസിൽ മോഷണം പോയ കൂടുതൽ സ്വർണം പൊലീസ് കണ്ടെത്തി. വെള്ളായണിയിലെ ഒരു ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെടുത്തത്. കേസിലെ പ്രതിയായ അനൂപാണ് മോഷ്ടിച്ച സ്വർണം ഇവിടെ ഒളിപ്പിച്ചു വെച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. 

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും സ്വർണം കണ്ടെടുത്തതും.


ജ്വല്ലറി ഉടമ നന്ദകുമാർ പറഞ്ഞതനുസരിച്ച് 2 കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിനായി വെള്ളായണി ഭാഗത്ത് നടത്തിയ തെളിവെടുപ്പിലാണ് കുഴിച്ചിട്ട നിലയിൽ കൂടുതൽ സ്വർണം കണ്ടെത്തിയത്. 


വെള്ളായണിയിൽ നിന്ന് 146 പവൻ സ്വർണമാണ് കണ്ടെടുത്തിരിക്കുന്നത്. നേരത്തെ വയനാട്ടിൽ നിന്ന് 56 പവൻ കണ്ടെടുത്തിരുന്നു. ഇതോടെ 202 പവൻ സ്വർണം ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചു.

ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാം ആണ് ഈ സ്വർണക്കവർച്ചയുടെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നന്ദകുമാർ എന്നയാളുടെ കച്ചവടം തകർക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് പ്രതികൾ സ്വർണം കവർന്നത്. ഇതിൽ 4 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു.

Get more updates from Pudukad News on Google