നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. പ്രതിസന്ധിയിലായി നിര്‍മ്മാണ മേഖല. സിമന്റ് വിലയില്‍ മാത്രം ചാക്കിന് 20 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

കോട്ടയം: സിമന്റും കമ്പിയുമടക്കമുള്ള പ്രധാന നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പല സാധനങ്ങളുടെയും വില ഇരട്ടിയായതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും വലിയ തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സിമന്റ് വിലയില്‍ മാത്രം ചാക്കിന് 20 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിമന്റിന് പുറമെ കമ്പി, മണല്‍, മെറ്റല്‍ തുടങ്ങിയ മറ്റ് അനുബന്ധ സാമഗ്രികളുടെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്.
വിലക്കയറ്റം രൂക്ഷമായതോടെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. സാധാരണക്കാരുടെ വീട് നിര്‍മാണ സ്വപ്നങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഈ വിലവര്‍ദ്ധനവ് ഏല്‍പ്പിച്ചിരിക്കുന്നത്.
ചെറുകിട കരാറുകാരും നിര്‍മ്മാണ തൊഴിലാളികളും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടുണ്ട്. നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.




