Skip to content
November 19, 2026
⌕

18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ്. ധോനി. അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി പുതിയ റോളിൽ. ചെന്നൈയുടെ നിർണ്ണായക പ്രഖ്യാപനം താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കെ. നായകന്റെ പടിയിറക്കം ടീമിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച്

November 17, 2026
Share this post to

ചെന്നൈ: 18 വർഷം നീണ്ട ഐ.പി.എൽ കരിയറിന് വിരാമമിട്ട് ഇതിഹാസ താരം എം.എസ്. ധോനി കളിക്കളത്തിൽ നിന്ന് വിരമിച്ചു. ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ധോനിയെ മൈതാനങ്ങളിൽ കാണാനാകില്ല. 

അടുത്ത ഐ.പി.എൽ സീസണിൽ ധോനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്‌മെന്റ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.

ഐ.പി.എല്ലിൽ താരങ്ങളെ നിലനിർത്താനുള്ള (Retention) അവസാന ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് ചെന്നൈയുടെ ഈ നിർണ്ണായക തീരുമാനം. 

ms dhoni

2008 ഏപ്രിൽ 19-ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് ധോനി ആദ്യമായി ചെന്നൈ ജെഴ്‌സിയിൽ അരങ്ങേറിയത്. ചെന്നൈ സൂപ്പർ കിങ്‌സിന് വിലക്ക് നേരിട്ട 2016-17 സീസണുകളിൽ റൈസിങ് പൂണെ സൂപ്പർജയന്റ്‌സിനായും ധോനി ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്.

ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി അഞ്ച് തവണയാണ് ടീമിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിൽ ധോനിയുടെ നായകത്വത്തിൽ ചെന്നൈ കിരീടം ചൂടി. ഐ.പി.എൽ കരിയറിൽ ആകെ 278 മത്സരങ്ങളിൽ നിന്നായി 38.30 ബാറ്റിങ് ശരാശരിയിൽ 5,439 റൺസാണ് ധോനി സ്വന്തമാക്കിയത്. 

ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ബാറ്റിങ്ങിന് പുറമെ 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും ധോനി തന്റെ മികവ് അടയാളപ്പെടുത്തി.

Get more updates from Pudukad News on Google