Skip to content
November 19, 2026
⌕

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസീറിന് നേരെ മണ്ണാർക്കാട്ട് എബിവിപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ പ്രതിഷേധം. മന്ത്രിയുടെ നിലപാടിനെതിരെയാണ് നടപടി. പ്രതിഷേധക്കാരെ ലീഗ് പ്രവർത്തകർ മർദിച്ചെന്ന് ബിജെപി ആരോപണം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

November 18, 2026
Share this post to

പാലക്കാട്: വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് നേരെ കരിങ്കൊടി. എബിവിപി പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മണ്ണാര്‍ക്കാട്ട് ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് മടങ്ങവേയാണ് സംഭവം. 

മയില്‍പീലി സ്കോളര്‍ഷിപ്പ് വിവാദത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെയാണ് എബിവിപി പ്രതിഷേധം. അതേസമയം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതായി ബിജെപി ആരോപിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാല ഗോകുലത്തിന്‍റെ പ്രസിദ്ധീകരണവും അധ്യാപക പരിഷത്തും ഒരുമിച്ചു നടത്തുന്ന മയില്‍പീലി സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അനുമതി നല്‍കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിരുന്നു. 

പരീക്ഷ നിറുത്തിവെക്കാനും അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

Get more updates from Pudukad News on Google