ശങ്കരദാസിനെ തള്ളാതെ സിപിഐ! വേണ്ടത് മാനുഷിക പരിഗണന; ബിനോയ് വിശ്വം

ശങ്കരദാസിനെ തള്ളാതെ സിപിഐ! വേണ്ടത് മാനുഷിക പരിഗണന; ബിനോയ് വിശ്വം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെതിരെ തൽക്കാലം പാർട്ടി നടപടിയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശങ്കരദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ചെയ്തതായി തെളിഞ്ഞാൽ തീർച്ചയായും നടപടിയുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ. മാണി ഇടതുമുന്നണി വിടില്ലെന്ന് തന്നോട് വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: “താൽപ്പര്യമുള്ളവർ ഇങ്ങോട്ട് ആവശ്യപ്പെടട്ടെ, അങ്ങോട്ടുപോയി ചർച്ചയില്ല”; മുന്നണി നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ്

അതേസമയം, കേസിലെ 11-ാം പ്രതിയായ കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന് നടക്കും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ അടുക്കൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും. ഇതിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്.

The post ശങ്കരദാസിനെ തള്ളാതെ സിപിഐ! വേണ്ടത് മാനുഷിക പരിഗണന; ബിനോയ് വിശ്വം appeared first on Express Kerala.

Spread the love
See also  ഇറാൻ നേതാക്കളെ നിങ്ങൾ തൊടില്ല, എൻ ഒ പി ഒ കാവൽ

New Report

Close