Skip to content
November 19, 2026
⌕

ഹൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നവുമായി ക്രോസ് റിവർ വോയ്‌സ് ഡാലസ്

November 19, 2026
Share this post to

ഹൂസ്റ്റൺ: ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ക്ലാസിക്കൽ സംഗീത ബാൻഡായ ക്രോസ് റിവർ വോയ്‌സ് ഡാളസ് അവതരിപ്പിക്കുന്ന ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നം നവംബർ 29 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും.

ഹ്യൂസ്റ്റൺ മേഖലയിലെ മിസോറി സിറ്റിയിലുള്ള കാൽവറി ഇന്ത്യൻ ഫെലോഷിപ്പ് ചർച്ചാണ് വേദി. ഹ്യൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് ആരാധനയ്ക്കും സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും.

കേരളത്തിലെ വിവിധ ക്രൈസ്തവ സംഗീത ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാർ ചേർന്നാണ് ക്രോസ് റിവർ വോയ്‌സ് ഡാളസ് രൂപീകരിച്ചത്. പരിചിതമായ ക്രിസ്തീയ ഗാനങ്ങളിലൂടെ ആരാധനയ്ക്കും സംഗീതാസ്വാദനത്തിനും ഒരുമിച്ച് അവസരമൊരുക്കുകയാണ് ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നം. വേദി കാൽവരി ഇന്ത്യൻ ഫെൽലോഷിപ് ചർച്ച് ഹുസ്റ്റോൺ, 3703 5ത് സ്ട്രീറ്റ് , മിസൈടൂറി സിറ്റി , ടി എക്സ് 77459 459

Get more updates from Pudukad News on Google