Skip to content
November 19, 2026
⌕

കാനഡയില്‍ കത്തുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് സംശയം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ കാര്‍ കത്തിച്ചതാവാം എന്ന് നി​ഗമനം. കാനഡയില്‍ വളരെ ചെറിയ സൗഹൃദബന്ധങ്ങള്‍ ഉണ്ടായിരുന്ന തുഷാറിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കണ്ടെത്തല്‍

November 19, 2026
Share this post to

ടൊറന്റോ: ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലിയില്‍ കത്തുന്ന കാറിനുള്ളില്‍ കണ്ടെത്തിയ ഇന്ത്യന്‍ പൗരന്‍ തുഷാര്‍ ശര്‍മയുടേത് ആസൂത്രിത കൊലപാതകമെന്ന് അന്വേഷണസംഘം.


പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ കാര്‍ കത്തിച്ചതാവാം എന്നും മനഃപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നും കേസന്വേഷിക്കുന്ന ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം വ്യക്തമാക്കി.


തുഷാര്‍ ശര്‍മയുടെ കാനഡയിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാനഡയില്‍ വളരെ ചെറിയ സൗഹൃദബന്ധങ്ങള്‍ ഉണ്ടായിരുന്ന തുഷാറിന് ക്രിമിനല്‍


 

ഒക്ടോബര്‍ 29നാണ് ലാംഗ്ലിയിലെ റാലിസണ്‍ ക്രസന്റില്‍ ഒരു കാറിന് തീപിടിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അഗ്നിശമന സേന വന്ന് തീയണയ്ക്കുന്നതിനിടെയാണ് കാറിനുള്ളില്‍ മൃതദേഹം കാണുന്നത്.


 കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം നവംബര്‍ 17നാണ് 25കാരന്‍ തുഷാര്‍ ശര്‍മ്മയുടേതാണെന്ന് അന്വേഷണ ഏജന്‍സി തിരിച്ചറിയുന്നത്.


സറേയില്‍ താമസിച്ചിരുന്ന തുഷാര്‍ ജോലിയുമായി ബന്ധപ്പെട്ടാണ് കാനഡയില്‍ എത്തിയത്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമോ പ്രതികളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. 


സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഡാഷ്‌ക്യാം ദൃശ്യങ്ങളും ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുഷാറിന്റെ കുടുംബവുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Get more updates from Pudukad News on Google