ചികിത്സാർത്ഥം നാട്ടിലേക്ക് പോയ പ്രവാസി മരണപ്പെട്ടു

ജിദ്ദ: ഹൃദയസംബന്ധമായ അസുഖബാധിതനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മരണപ്പെട്ടു. മങ്കട പള്ളിപ്പുറം ചീരക്കുഴി സ്വദേശിയും പരേതനായ മുഹമ്മദ് – ഉണ്ണിപ്പാത്തു ദമ്പതികളുടെ മകനുമായ പട്ടാണി അബ്ദുൽറഹീം (ബാവ – 56) ആണ് മരിച്ചത്.
ഭാര്യ: സി കെ ബുഷ്റ (പള്ളിപ്പുറം), മക്കള്‍: മുഹമ്മദ് കൈഫ്, ഫാത്തിമ ഫിദ, മുഹമ്മദ് അന്‍ഷിഫ്, മരുമകള്‍: റിയ ജാസ്മിന്.
ഇരുപത്തിയഞ്ച് വര്‍ഷമായി ജിദ്ദയിൽ പ്രവാസിയായ അബ്ദുൽറഹീം ഒരാഴ്ച്ച മുമ്പ് നാട്ടിലേക്ക് തിരിച്ചത്. അവിടെ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം.
സജീവ സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി എക്സിക്യു്ട്ടിവ് അംഗമായിരുന്നു.
Get more updates from Pudukad News on Google




