Skip to content
November 20, 2026
⌕

ഗുർപത്വന്ത് സിങ് പന്നൂന്റെ വധഗൂഢാലോചനാ കേസ്; അജിത് ദോവലിനും മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. നയതന്ത്ര മാർഗങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി

November 20, 2026
Share this post to

ന്യൂയോർക്ക്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂൻ നൽകിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയുടെ നടപടി. 

മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാനാണ് നീക്കം. നവംബർ 13 നാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ല നടപടി സംബന്ധിച്ച് ഉത്തരവിറക്കിയത്. 


അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയത്. 


ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരമാണ് നടപടി. നേരത്തെ നയതന്ത്ര – ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദില്ലി കോടതികളുടെ സഹായം അമേരിക്കൻ കോടതി തേടിയിരിക്കുന്നത്.

Get more updates from Pudukad News on Google