Skip to content
November 20, 2026
⌕

ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകൾ അനുവദിക്കാനുള്ള ചട്ടഭേദഗതി മാറ്റിവെച്ചു; പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെന്ന് എക്സൈസ് മന്ത്രി. ഭരണ-പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പും നിർണായകമായി

November 20, 2026
Share this post to

തിരുവനന്തപുരം: ഒരു ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താൻ മതിയെന്ന് എക്സൈസ് മന്ത്രി ആശ്യപ്പെട്ടു. ഇത് അംഗീകരിച്ച മുഖ്യമന്ത്രി ചട്ട ഭേദഗതി മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയെ പ്രതിപക്ഷ എംഎൽഎമാരും സബ്ജക്ട് കമ്മിറ്റിയില്‍ എതിർത്തു.

ഐടി പാർക്കുകളിൽ മദ്യശാലകള്‍ വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഐടി പാർക്കിന്‍റെ ഡെവലപ്പർക്കുമാത്രം ലൈസൻസ് അനുവദിക്കാനുള്ള ചട്ടം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാൽ ഒരു പാർക്കിന്‍റെയും സിഇഒ ബാറിന് അപേക്ഷിച്ചില്ല. ബാർ നടത്തിയ പരിയമില്ലാത്തത് ഒരു കാര്യം. 


ഒരു ക്യാമ്പസിൽ ഒരു മദ്യശാല മറ്റ് നിക്ഷേപർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത് രണ്ടാമത്തേത്. ഈ സാഹചര്യത്തിൽ കോ ഡെവലപ്പർമാർക്കും ലൈസന്‍സ് അനുവദിക്കണമെന്ന് ഐടി വകുപ്പ് ശുപാര്‍ശ ചെയ്തു. 


ഇതോടെ ഡെവപ്പലര്‍ക്കും കോ- ഡെവപ്പലപ്പര്‍ക്കും, ശുപാർശ ചെയ്യുന്ന കമ്പനികള്‍ക്കും ലൈസൻസ് അനുവദിക്കാമെന്ന് ചട്ട ഭേദഗതി നിര്‍ദ്ദേശം മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതാണ് ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

ഒരു ക്യാമ്പസിൽ ഒന്നിലധികം മദ്യശാല എന്ന നിര്‍ദേശത്തെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എതിര്‍പ്പ് വന്നതോടെ മാറ്റിവെച്ചു. അതേസമയം കരട് മദ്യനയം പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതി ആയില്ല. 

അധ്യക്ഷനെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. ഫോർ സ്റ്റാർ പദവിയ്ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിച്ചാൽ മതിയെന്ന് കരടിലെ നിര്‍ദ്ദേശം. മദ്യപിച്ചിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയും ഉത്തരവാദിയാകുമെന്ന ശുപാർശയും ഉപസമിതി പരിശോധിക്കും.

Get more updates from Pudukad News on Google