Skip to content
November 20, 2026
⌕

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്ന് ഹൈക്കോടതി. എന്ത് പ്രകോപനമുണ്ടായാലും സമചിത്തതയോടെയും സഹിഷ്ണുതയോടെയും പ്രവർത്തിക്കണമെന്ന് ദേവസ്വം ബെഞ്ച്. നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ഉറപ്പുനൽകിയതോടെ ഹർജി തീർപ്പാക്കി

November 20, 2026
Share this post to

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്ന് ഭക്തർക്ക് നേരിടേണ്ടി വന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഈ സുപ്രധാന നിർദ്ദേശം.

ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും സമചിത്തതയോടെ വേണം പെരുമാറാനെന്നും കോടതി വ്യക്തമാക്കി. എന്ത് പ്രകോപനമുണ്ടായാലും ഭക്തരുമായി തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകാൻ പാടില്ലെന്നും ബെഞ്ച് കർശനമായി നിർദ്ദേശിച്ചു. 

കോടതിയുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുമെന്നും നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പുനൽകി. ഇതേത്തുടർന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി.

Get more updates from Pudukad News on Google