Skip to content
November 20, 2026
⌕

കണ്ണൂരിലെ വിദ്യാര്‍ഥി സംഘര്‍ഷം; മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

November 20, 2026
Share this post to

കണ്ണൂര്‍: പാനൂരില്‍ എട്ടാം ക്ലാസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് നടപടി. 

‘നിന്നെ വച്ചേക്കില്ലെടാ’ എന്ന് പറഞ്ഞുകൊണ്ടാണ് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചതെന്നാണ് എഫ്‌ഐആര്‍. കല്ലുകൊണ്ട് വിദ്യാര്‍ഥിയുടെ മുഖത്തടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.

പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. കല്ലുകൊണ്ടുള്ള അടിയില്‍ കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. 

പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു മര്‍ദനം.

Get more updates from Pudukad News on Google