കോൺഗ്രസ് സംഘടനാ പുനഃസംഘടന; 12 വനിതകൾക്ക് നിയമനം; പുതിയ സെക്രട്ടറിമാരിൽ മൂന്നിൽ രണ്ടുപേർക്കും 50 വയസ്സിൽ താഴെ | Congress national secretary appointments

കോൺഗ്രസ് സംഘടനയിൽ വൻ അഴിച്ചുപണി നടത്തി 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ചു. പുതുതായി നിയമിക്കപ്പെട്ടവരിൽ 43 പേർ പുതിയ മുഖങ്ങളാണ്. രണ്ട് ഡസനോളം പഴയ സെക്രട്ടറിമാരെ മാറ്റി. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിയമനങ്ങളിൽ സാമൂഹിക പ്രാതിനിധ്യത്തിനാണ് പാർട്ടി മുൻഗണന നൽകിയിരിക്കുന്നത്. പുതിയ സെക്രട്ടറിമാരിൽ 50 ശതമാനത്തോളം പേർ ഒബിസി, പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 29 പേർ ജനറൽ വിഭാഗത്തിൽ നിന്നും 20 പേർ ഒബിസിയിൽ നിന്നും അഞ്ച് പേർ അതീവ പിന്നാക്ക വിഭാഗത്തിൽ (ഇബിസി) നിന്നും നിയമിക്കപ്പെട്ടു. 11 പേർ എസ്സി വിഭാഗത്തിലും അഞ്ച് പേർ എസ്ടി വിഭാഗത്തിലും ഉൾപ്പെടുന്നു. 11 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. (Congress national secretary appointments)
പുതിയ നിയമനങ്ങളിൽ 12 വനിതകൾക്കും ഇടം ലഭിച്ചു. ഇത് ആകെ നിയമനങ്ങളുടെ ഏകദേശം 15 ശതമാനമാണ്. ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 ആണ്. മൂന്നിൽ രണ്ടുപേർക്കും 50 വയസ്സിൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബറിൽ രാഹുൽ ഗാന്ധി ഏകദേശം 200 പാർട്ടി നേതാക്കളുമായി അഭിമുഖം നടത്തിയിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എംപി പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി നയത്തിന്റെ സ്വാധീനം പുതിയ നിയമനങ്ങളിൽ പ്രകടമാണെന്നാണ് വിലയിരുത്തൽ.
വാർത്താവിനിമയം, പ്രചാരണം, മാധ്യമം, സോഷ്യൽ മീഡിയ, ഡിജിറ്റൽ മീഡിയ എന്നീ ചുമതലകളിൽ ഡോ. വിനീത് പുനിയയെയും രുചിര ചതുർവേദിയെയും തുടരാൻ നിയോഗിച്ചു. കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസിൽ പ്രണവ് ഝാ, ഗൗരവ് പാണ്ഡി എന്നിവർക്കും വീണ്ടും ചുമതല നൽകി. വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫീൽഡ് തലത്തിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനുമാണ് ദേശീയ സെക്രട്ടറിമാരെ നിയോഗിക്കുന്നത്.
Summary: Congress has appointed 81 national secretaries as part of a major organisational reshuffle ahead of the 2029 Lok Sabha elections. The appointments emphasise social representation, with significant representation from OBC, SC, ST and minority communities, alongside 12 women.




