Skip to content
November 20, 2026
⌕

വേലിക്കോട് എ.യു.പി. സ്കൂളിൽ ‘വിജയോത്സവം വർണ്ണാഭമായി നടത്തി

November 20, 2026
Share this post to

പാലക്കാട്‌ :പറളി ഉപജില്ലാ ശാസ്ത്ര–സാമൂഹ്യശാസ്ത്ര–ഗണിതശാസ്ത്ര–പ്രവൃത്തിപരിചയ മേളകളിലും, കായികമേളയിലും, മുണ്ടൂർ എച്ച്.എസ്സിൽ നടന്ന കലോത്സവത്തിലും, യു.പി.വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്മാരായ വേലിക്കോട് എ.യു.പി.സ്കൂളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ‘വിജയോത്സവം 2026–27’ സംഘടിപ്പിച്ചു.  
​  മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് രാംദാസ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ വത്സ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ സി.എ.രഘുനാഥ്,
മെമ്പർ  ഗോപാലകൃഷ്ണൻ, പി.ടി.എ.പ്രസിഡന്റ് അഭിലാഷ്, ഭാസ്കരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന സ്കൂളിന്,ഈ നേട്ടം ഏറെ ആഹ്ലാദം പകരുന്നതായി.ഹെഡ്മിസ്ട്രസ് രാജകുമാരി.എൻ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
Get more updates from Pudukad News on Google