നെയ്യാറ്റിൻകര യൂണിറ്റ് യാപാരി വ്യവസായി ഏകോപന സമിതി ലേബർ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് സംഘടിപ്പിച്ച ലേബർ ക്യാമ്പ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഐഎൻടിയുസി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്
തലയൽ പ്രകാശ്, സി ഐ ടി യു ഏരിയ സെക്രട്ടറി ദിലീപ്
ബി എം എസ് സംസ്ഥാന സമിതി അംഗം താന്നിവിള സതി, ആന്റണി അലൻ, ശ്രീധരൻ നായർ ,രാധാകൃഷ്ണൻ,
എ എൽ സതീഷ്, എസ്.കുമാർ
സൂര്യ രതീഷ്, ലേബർ അസിസ്റ്റന്റ് ഓഫീസർ സുരേഷ് എന്നിവർ സംസാരിച്ചു.
ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയതായി ചേരുന്നതിനും ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു
Get more updates from Pudukad News on Google




