ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു. ബംഗ്ലാദേശി പൗരൻ പിടിയിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും നിരീക്ഷണം നടത്തിയതായി കണ്ടെത്തൽ. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥന്റെ വിസിറ്റിംഗ് കാർഡും പിടിച്ചെടുത്തു. ഇയാളുടെ ഭീകരസംഘടനാ ബന്ധം അന്വേഷിച്ച് ദേശീയ ഏജൻസികൾ

ഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ബംഗ്ലാദേശി പൗരന്‍ പിടിയില്‍. ബംഗാള്‍- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് സലീം ഹുസൈന്‍ എന്നയാളാണ് പിടിയിലായത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും ഹുസൈന്‍ നിരീക്ഷണം നടത്തി വന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാകിസ്താന്‍ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ വിസിറ്റിംഗ് കാര്‍ഡും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
22 വയസുകാരനാണ് പിടിയിലായ സലീം. ഇന്ത്യയില്‍ നിരീക്ഷണം നടത്തി രണ്ടാഴ്ചക്കാലം ഇവിടെ ചെലവിട്ട ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇയാള്‍ പിടിയിലായത്.
ബംഗ്ലാദേശിലെ കുറിഗ്രാം ജില്ലയില്‍ നിന്നുള്ള ആളാണ് സലീമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര ബംഗാളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അതിര്‍ത്തിയിലെ ചില സൈനിക കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടാണ് ഇയാള്‍ നിരീക്ഷണം നടത്തിവന്നിരുന്നത്.
പഹല്‍ഗാം ആക്രമണത്തിന് സമാനമായ രീതിയില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം നടത്താന്‍ ആരെങ്കിലും പദ്ധതിയിട്ടതിന്റെ ഭാഗമായാണോ സലീം ഇന്ത്യയിലെത്തിയതെന്ന് ദേശീയ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ഒരു പാസ്‌പോര്‍ട്ടും ടൂറിസ്റ്റ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ഇയാള്‍ക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.




