Skip to content
November 20, 2026
⌕

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആർഎംഒയ്ക്ക് സ്ഥലംമാറ്റം | Peroorkada District Hospital

November 20, 2026
Share this post to
Peroorkada District Hospital

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു (Peroorkada District Hospital). ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ (ആർഎംഒ) ഡോ. അനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.

ആശുപത്രിയിലെ സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. നിലവിൽ രോഗികളുടെ കൂട്ടിരിപ്പുകാർ താമസിക്കുന്ന വാർഡിലാണ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തേ ഈ വാർഡിലേക്കായിരുന്നു മാറ്റിയിരുന്നത്.

മഴക്കാലത്ത് കെട്ടിടത്തിന്റെ മേൽക്കൂര ചോർന്നതിനെത്തുടർന്ന് ഈ ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി ആശുപത്രിയിലെ ശുചിത്വവും പരിപാലനവും സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

Story Summary:

The Kerala Health Department has transferred Dr. Anil Radhakrishnan, the Resident Medical Officer of Peroorkada District Hospital, to Pathanamthitta General Hospital after cats and a dead rat were found on beds in a hospital building. The area was being used as accommodation for patients’ bystanders. Hospital authorities said the section had been closed following roof leakage during the monsoon.

Get more updates from Pudukad News on Google