Skip to content
November 22, 2026
⌕

കൊച്ചിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് എട്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച യുവാവ് പിടിയിൽ. മഞ്ഞുമ്മൽ സ്വദേശി ഡാൾട്ടനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കൊച്ചങ്ങാടി മുതൽ കുര്യച്ചൻ നട വരെയുള്ള ദൂരത്തിനിടെയായിരുന്നു അപകടപരമ്പര. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 21, 2026
Share this post to

കൊച്ചി: മട്ടാഞ്ചേരിയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവ് പോലീസ് പിടിയിലായി. ഇയാൾ ഓടിച്ച വാഹനം മറ്റ് എട്ട് വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശി ഡാൾട്ടനെയാണ് മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അപകടപരമ്പര ഉണ്ടായത്. കൊച്ചങ്ങാടി മുതൽ കുര്യച്ചൻ നട വരെയുള്ള ദൂരത്തിനിടെയാണ് ഇയാൾ ഏഴോളം വാഹനങ്ങളെ ഇടിച്ചിട്ടത്.

വാഹനം അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കുര്യച്ചൻ നടയിൽ വെച്ച് നാട്ടുകാർ വാഹനം തടഞ്ഞ് ഡാൾട്ടനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡാൾട്ടൺ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Get more updates from Pudukad News on Google