Skip to content
November 22, 2026
⌕

അഡ്വ. ബിജു ചാക്കോയ്ക്ക് ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം

November 21, 2026
Share this post to

കുവൈത്ത്: ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റും നിലവിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ബിജു ചാക്കോയ്ക്ക് ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ചടങ്ങിൽ ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിനു ചെമ്പാലയം പരിപാടി ഉദ്ഘാടനം ചെയ്തു.

ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അപ്പക്കൻ, വിപിൻ മങ്ങാട്, ജില്ലയുടെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് ഷോബിൻ സണ്ണി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബി അത്തിക്കയം, ജില്ലാ വൈസ് പ്രസിഡന്റ് സനിൽ തയ്യിൽ, രജിത്ത് കെ.സി, സുജിത്ത് കായാലോട്, സജിൽ പി.കെ, സജീർ മുണ്ടേരി, സാദിഖ് പി, സിദ്ധിഖ് സി.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അഡ്വ. ബിജു ചാക്കോ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

ജില്ലാ സെക്രട്ടറി റിയാസ് പരേത്ത് സ്വാഗതവും ജില്ലാ ജോയിന്റ് ട്രഷറർ വിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു. സ്നേഹവും സൗഹൃദവും സംഘടനാ ഐക്യവും വിളിച്ചോതിയ ചടങ്ങ് പ്രവർത്തകർക്ക് ഹൃദ്യമായ അനുഭവമായി.

Get more updates from Pudukad News on Google