ഇറാന്റെ ‘മിസൈല്‍ നഗരം’ അമേരിക്കയ്ക്കുള്ള പുതിയ മുന്നറിയിപ്പോ? ശത്രുക്കള്‍ വലിയ നാണക്കേട് നേരിടേണ്ടി വരുമെന്ന് ഇറാന് സേനാ മേധാവികള്‍

‘ഇതു വെറുമൊരു തുടക്കം മാത്രമാണ്… ശത്രുക്കള്‍ക്ക് ഇനിയും വലിയ നാണക്കേടുകള്‍ നേരിടേണ്ടി വരും.’ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അഥവാ ഐആര്‍ജിസി തലവന്‍ മേജര്‍ ജനറല്‍ അഹമ്മദ് വാഹിദി അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നല്കിയ ഏറ്റവും പുതിയ മുന്നറിയിപ്പാണിത്.
ഭൂമിക്കടിയില്‍ അതീവരഹസ്യമായി നിര്‍മിച്ചിരിക്കുന്ന ഇറാന്റെ അത്യാധുനിക ‘മിസൈല്‍ നഗരം’ സന്ദര്‍ശിച്ച ശേഷമായിരുന്നു വാഹിദിയുടെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവെച്ചിട്ടെന്ന അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ശക്തിപ്രകടനം.
എന്താണ് ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരത്തിനുള്ളില്‍ നടക്കുന്നത്? എന്തുകൊണ്ടാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നത്?
Get more updates from Pudukad News on Google




