Skip to content
November 23, 2026
⌕

ക്രീം തേച്ചാല്‍ സൗന്ദര്യമുണ്ടാകില്ല, വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം; പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെന്നും മന്ത്രി കെ മുരളീധരന്‍

November 22, 2026
Share this post to

തിരുവനന്തപുരം: മുഖകാന്തി വര്‍ധിപ്പിക്കാനായി വിപണിയില്‍ എത്തുന്ന ക്രീമുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

 ക്രീമുകള്‍ തേച്ചതുകൊണ്ട് മാത്രം സൗന്ദര്യം ഉണ്ടാകില്ലെന്നും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുന്‍പ് ജനങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

സര്‍ക്കാര്‍ അംഗീകൃത ക്രീമുകള്‍ നിലവിലുണ്ടായിരിക്കെ പല ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴിയാണ് വിപണിയിലെത്തുന്നത്. ഇവ എവിടെ നിര്‍മ്മിച്ചു എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു.

വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും, അനധികൃതമായി ഓണ്‍ലൈനില്‍ വില്‍ക്കുന്ന ക്രീമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഇത്തരം വില്‍പ്പനകള്‍ അനുവദിക്കില്ലെന്നും, പരാതികള്‍ ഉയരുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പായും നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google