Skip to content
November 23, 2026
⌕

ചടുലമായ കലാവതരണങ്ങളുമായി പെൻഷൻ അസോസിയേഷൻ അംഗങ്ങൾ. കെ.എസ്.എസ്.പി.യു മണ്ണാർക്കാട് ബ്ലോക്ക് കലാകായികമേള സമാപിച്ചു

November 22, 2026
Share this post to

​മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ  മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല കലാ-കായികമേള വിവിധ പരിപാടികളോടെ കുമരംപുത്തൂർ-വട്ടമ്പലം ഗവ.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ  നടന്നു.യുവ സാഹിത്യകാരൻ കെ.പ്രശോഭ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​ബ്ലോക്ക് പ്രസിഡണ്ട് കെ.എം.ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 
   പെൻഷൻകാരുടെ സർഗ്ഗാത്മക കഴിവുകളും കായികക്ഷമതയും മാറ്റുരയ്ക്കുന്ന വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി.ബ്ലോക്ക് പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി പെൻഷൻകാർ മത്സരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തു.
പാട്ടും നൃത്തവും വ്യത്യസ്ത കായിക മത്സരങ്ങളുമെല്ലാം നിറഞ്ഞ പരിപാടികൾ വേദിയെ സജീവമാക്കുകയും കാണികളുടെ മനം കവരുകയും ചെയ്തു.ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.മോഹൻദാസ്, കെ.അംബുജാക്ഷി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.
  ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണൻകുട്ടി സ്വാഗതവും സാംസ്കാരിക സമിതി കൺവീനർ പി.രമേശൻ നന്ദിയും പറഞ്ഞു.ഡിസംബർ 26-ന് ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിലാണ് ജില്ലാ തല കലാകായികമേള.
Get more updates from Pudukad News on Google