Skip to content
November 23, 2026
⌕

ഇന്ത്യയുടെ സംസ്കാരത്തെയും ഭാഷാവൈവിധ്യത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും കൂടുതൽ അറിയുന്തോറും താല്പര്യം വർദ്ധിക്കുന്നതാണെന്നും പുടിൻ. റഷ്യൻ സംസ്കാരവും എല്ലാ ജനവിഭാഗങ്ങളുടെയും സ്വത്വം സംരക്ഷിക്കുന്നതാണെന്നും പുടിൻ

November 22, 2026
Share this post to

മോസ്കോ: ഇന്ത്യയുടെ സംസ്കാരത്തെയും ഭാഷാവൈവിധ്യത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും, രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്തോറും താല്പര്യം വർദ്ധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെക്കുറിച്ചും സാംസ്കാരിക പ്രത്യേകതകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് വിശദീകരിച്ചത്.

ഇന്ത്യയിലെ ആകെ 150 കോടി ജനങ്ങളിൽ 60 കോടി പേർ മാത്രമാണ് രാഷ്ട്രഭാഷ സംസാരിക്കുന്നതെന്നും, ബാക്കിയുള്ളവർ വിവിധ പ്രാദേശിക ഭാഷകളിലാണ് ആശയവിനിമയം നടത്തുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ ഭാഷാവൈഭവം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു പുടിന്റെ പ്രതികരണം.

അതേസമയം, റഷ്യയുടെ സാംസ്കാരിക വൈഭവത്തെക്കുറിച്ചും പുടിൻ സംസാരിച്ചു. വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ മതം, പാരമ്പര്യം, ഭാഷ, ആത്മീയ സ്വത്വം എന്നിവ സംരക്ഷിക്കാൻ റഷ്യൻ സംസ്കാരം എപ്പോഴും അവസരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ സംസ്കാരം ആരെയും അടിച്ചമർത്തിയിട്ടില്ലെന്നും, എല്ലാ ജനവിഭാഗങ്ങളുടെയും സ്വത്വം സംരക്ഷിക്കുന്നതാണ് അതിന്റെ പ്രത്യേകതയെന്നും പുടിൻ കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google