Skip to content
November 23, 2026
⌕

“ഏഴ് വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം”: പെൺസുഹൃത്തിന്റെ ഫ്ലാറ്റിന്റെ വാതിലിൽ പെട്രോളൊഴിച്ച് തീയിട്ട യുവാവ് മുംബൈയിൽ അറസ്റ്റിൽ | Mumbai crime news

November 22, 2026
Share this post to

മുംബൈ: പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പെൺസുഹൃത്തിന്റെ ഫ്ലാറ്റിന് പെട്രോളൊഴിച്ച് തീയിട്ട യുവാവ് അറസ്റ്റിൽ (Mumbai crime news). മുംബൈയിലെ ഡോംബിവ്‌ലിയിൽ വ്യാഴാഴ്ചയാണ് സംഭവം. ദീപേഷ് റസ്തോഗി എന്നയാളെ മൻപാഡ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവായതോടെ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം യുവാവിനെ അറിയിച്ചെങ്കിലും ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ദീപേഷിന് അംഗീകരിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്.

യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ പെട്രോളൊഴിച്ച് ഇയാൾ തീകൊളുത്തുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ ഉടൻ ഇടപെട്ട് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ യുവതിക്കോ മാതാപിതാക്കൾക്കോ പരിക്കേറ്റിട്ടില്ല.

പ്രതിയെ നവംബർ 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബന്ധം അവസാനിപ്പിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെയും മാതാപിതാക്കളെയും ലക്ഷ്യമിട്ടാണോ ആക്രമണം നടത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

മൻപാഡ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. നവംബർ 24 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Story Summary:
A man identified as Deepesh Rastogi was arrested by Manpada police for allegedly setting fire to the entrance of his former girlfriend’s flat in Dombivli, Mumbai. Police suspect the attack was motivated by resentment after the woman ended their seven-year relationship. She and her parents escaped without injuries. The accused has been remanded to police custody until November 24.

Get more updates from Pudukad News on Google