Skip to content
November 24, 2026
⌕

3 റൗണ്ട് വെടിയുതിർത്തു, ഉപയോഗിച്ചത് മുത്തച്ഛൻ്റെ നാടൻ തോക്കെന്ന് മൊഴി: പാലക്കാട് വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി | Palakkad School Firing

November 24, 2026
Share this post to
Palakkad School Firing

പാലക്കാട്: തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കാണെന്ന് മൊഴി. സഹപാഠിക്കുനേരെ കുട്ടി മൂന്ന് റൗണ്ട് വെടിയുതിർക്കുകയും, അതിൽ ഒന്ന് തോളിൽ കൊള്ളുകയുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.(Palakkad School Firing Student Used Grandfathers Gun Fired Three Rounds)

കുട്ടി കൊണ്ടുവന്നത് നാടൻ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. ക്ലാസ് മുറിയിൽ വെച്ച് മൂന്ന് റൗണ്ട് വെടിയുതിർത്തതിൽ രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കുട്ടിയുടെ തോളിൽ കൊണ്ടത്. പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടവേളയ്ക്ക് ശേഷം ക്ലാസ് ആരംഭിച്ച സമയത്തായിരുന്നു വെടിവെപ്പ് നടന്നത്.  അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

Story Summary

In the Palakkad school firing incident at Pallippuram Paruthur Higher Secondary School in Thrithala, the student reportedly used his grandfather’s gun—preliminarily believed to be a homemade firearm—and fired three rounds at a classmate around 11 am when teachers were not in the room. Two shots missed while the third hit the classmate’s arm/shoulder; the injured boy is stable at a private hospital, and General Education Minister N. Shamsuddin has sought an urgent report from the Director of General Education.

Get more updates from Pudukad News on Google