അലീനയ്ക്കൊപ്പം വെക്കേഷൻ ആഘോഷിച്ച് നസ്രിയ; യാത്രാവീഡിയോ ശ്രദ്ധ നേടുന്നു | Nazriya Nazim vacation video

സിനിമാ തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് അവധി ആഘോഷിക്കുകയാണ് നടി നസ്രിയ നസീം. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമുള്ള നസ്രിയയുടെ വെക്കേഷൻ യാത്രയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് ഇതാദ്യമല്ല. നസ്രിയയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അലീന. യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. (Nazriya Nazim vacation video)
വീഡിയോയ്ക്ക് താഴെ നിരവധി താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. നിക്കി ഗൽറാണി, ഗൗതമി നായർ, ശ്രിന്ദ തുടങ്ങിയവരാണ് പ്രതികരിച്ചവരിൽ ചിലർ. ‘സീൻ’ ആണ് നസ്രിയയുടേതായി അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച തമിഴ് സിനിമ കൂടിയായിരുന്നു ഇത്.
Summary: Actress Nazriya Nazim is enjoying a vacation with Aleena, wife of filmmaker Alphonse Puthren. A video featuring fun moments from their trip has attracted attention on social media. Celebrities including Nikki Galrani, Gauthami Nair and Srinda have reacted to the video.




