ഓക്സ്ഫഡിയിലെ വംശീയ വിദ്വേഷം: ഇന്ത്യക്കാരിയുടെ ദുർഗന്ധം സഹിക്കുന്നില്ലെന്നു ആക്ഷേപിച്ചു വെള്ളക്കാരി

ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിൽ പിഎച് ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നേരിട്ട വംശീയ ആക്രമണം ഇൻ്റർനെറ്റിൽ ചർച്ചയായി.കാമാക്ഷി എന്നു പേരു പറയുന്ന വിദ്യാർത്ഥിനിയോട് ഷോപ്പിംഗ് നടത്തുമ്പോൾ ഒരു സ്ത്രീ പറഞ്ഞുവത്രേ: “നിൻ്റെ ദുർഗന്ധം യഥാർത്ഥത്തിൽ അസഹ്യമാണ്.”
ഇൻസ്റ്റാഗ്രാമിൽ കയറ്റിയ വിഡിയോയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടി, ഓക്സ്ഫഡിൽ വെള്ളക്കാർ അല്ലാത്തവർ നേരിടുന്ന വംശീയ ആക്രമണം വിവരിക്കാൻ അവർ മറന്നില്ല.വെള്ളക്കാരിയായ സ്ത്രീ തനിക്കു ചുറ്റും പല പ്രാവശ്യം നടന്നത് വലിയ അസ്വസ്ഥത ഉളവാക്കിയെന്നു കാമാക്ഷി പറയുന്നു. ഒടുവിൽ അവർ തൻ്റെ ശരീര ഗന്ധം അസഹ്യമാണെന്നു പറഞ്ഞു. “പ്രതികരിക്കും മുൻപ് അവർ നടന്നകന്നു. ഞാനാകെ മരവിച്ചു പോയി.”
സ്വന്തം അച്ഛൻ ഉപയോഗിക്കുന്ന പെർഫ്യൂം താൻ ഉപയോഗിച്ചിരുന്നു എന്നും കാമാക്ഷി പറയുന്നു. “ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ദിവസവും ഉണ്ടാകുന്നുണ്ട്.”




