ജന്മാവകാശ പൗരത്വം തടയാനുള്ള ട്രംപിൻ്റെ പുതിയ ചട്ടങ്ങൾ ഫെഡറൽ കോടതി തടഞ്ഞു

ജന്മാവകാശ പൗരത്വം തടയാൻ പ്രസിഡൻ്റ് ട്രംപ് ഒടുവിൽ കൊണ്ടുവന്ന ചട്ടങ്ങൾ വാഷിംഗ്ടണിൽ ഫെഡറൽ കോടതി തടഞ്ഞു. ജൂണിൽ ട്രംപിൻ്റെ നിയന്ത്രണങ്ങൾ സുപ്രീം കോടതി തള്ളിയതിനു ശേഷം യുഎസിൽ ജനിക്കുന്ന കൂടുതൽ വിഭാഗത്തിൽ കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ കൊണ്ട് വന്നതാണ് ഈ നിയന്ത്രണങ്ങൾ.
യുഎസ് പൗരത്വം ഇല്ലാത്തവർക്കു ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നിഷേധിക്കുന്നു എന്ന വ്യവസ്ഥ കൂടി വന്നപ്പോൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ് (എ സി എൽ യു) അതിനെതിരെ കോടതിയെ സമീപിച്ചത്.
ഭരണഘടന നൽകുന്ന ഉറപ്പുകൾ കൂടുതൽ പേർക്ക് ഒഴിവാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തിയതെന്നു എ സി എൽ യു ആരോപിച്ചിരുന്നു. ആ വാദം കോടതി സ്വീകരിച്ചു.
പുതിയ ചട്ടങ്ങളിൽ പൗരത്വം ഇല്ലാത്തവരെ ‘വിദേശിയായ ശത്രു’ എന്നാണ് വിശേഷിപ്പിച്ചത്. വിദേശരാജ്യങ്ങളുടെ എംബസികളിലും മറ്റും ജോലി ചെയ്യുന്നവരെയും അതിൽ പെടുത്തി.
വാടക ഗർഭധാരണവും ഉൾപ്പെടുത്തി. ഈ വിഭാഗങ്ങൾ സുപ്രീം കോടതി നൽകിയ പരിരക്ഷയ്ക്കു പുറത്താണെന്നു ഭരണകൂടം വാദിച്ചു.




