Skip to content
November 27, 2026
⌕

കൻസാസ് ക്യാപിറ്റോളിൽ ദീപാവലി ആഘോഷം നടത്തി

November 27, 2026
Share this post to

കൻസാസ് സ്റ്റേറ്റ് ക്യാപിറ്റോളിൽ ദീപാവലി ആഘോഷം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൻ്റെ പങ്കാളിത്തത്തിനും സംഭാവനകൾക്കുമുള്ള അംഗീകാരമായി. സംസ്ഥാന നേതാക്കളും ഇന്ത്യൻ അമേരിക്കൻ സമൂഹവും പങ്കെടുത്ത ആഘോഷം ഇതാദ്യമായിരുന്നു.

ദീപാവലിയെ അംഗീകരിച്ചു സമൂഹത്തിൻ്റെ സംഭാവനകളെ ശ്ലാഘിച്ചും ഗവർണർ ലോറ കെല്ലി പ്രഖ്യാപനം നടത്തി.ഇരുട്ടിനെതിരെ വെളിച്ചം നേടുന്ന വിജയമാണ് അവർ ചൂണ്ടിക്കാട്ടി.

ടോപ്പകയിൽ നടന്ന ആഘോഷങ്ങളിൽ ലെഫ് ഗവർണർ ഡേവിഡ് ടോലാൻഡ് ആതിഥേയനായി. ഗുജറാത്തി സമാജ് ഓഫ് ഗ്രേറ്റർ കൻസാസ് ആണ് ആഘോഷം സംഘടിപ്പിച്ചത്.

ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് പങ്കെടുത്തു. പദ്മശ്രീ പ്രതീക് ശർമ, ഗുജറാത്തി സമാജ് പ്രസിഡൻ്റ് ദേവ് ഭർവാദ് എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google