കെഎസ്ആർടിസി ജീവനക്കാരുടെ അവധി ദിനങ്ങൾ വെട്ടിക്കുറച്ചു. പുതുക്കിയ പട്ടിക പ്രകാരം തിരുവോണം അടക്കമുള്ള പ്രധാന അവധി ദിനങ്ങളിൽ നിയന്ത്രിത അവധിമാത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ അവധി ദിനങ്ങൾ വെട്ടിക്കുറച്ചു. പുതുക്കിയ പട്ടിക പ്രകാരം തിരുവോണം അടക്കമുള്ള പ്രധാന അവധി ദിനങ്ങൾ നിയന്ത്രിത അവധികളുടെ പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വർഷത്തിൽ ആകെ 20 അവധികൾ മാത്രമാണ് ലഭിക്കുക. ഇതിൽ തന്നെ പരമാവധി നാല് നിയന്ത്രിത അവധികൾ മാത്രമേ ജീവനക്കാർക്ക് എടുക്കാൻ സാധിക്കുകയുള്ളൂ.
Get more updates from Pudukad News on Google




