Skip to content
November 29, 2026
⌕

‘മുരുകന്റെ വിജയം’; തിരുപ്പുറംകുൺട്രം ദീപം തെളിക്കൽ ഉത്തരവിൽ സുപ്രിംകോടതിയെ പ്രശംസിച്ച് മോദി

November 28, 2026
Share this post to

ഡൽഹി: മധുര തിരുപ്പുറംകുൺട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ഭഗവാൻ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

കോടതി നടപടികളെയോ ക്ഷേത്ര വിവാദത്തെയോ കുറിച്ച് നേരിട്ട് പരാമർശിക്കാതെ, ‘വെട്രിവേൽ മുരുകനുക്ക് അരോഹര’ എന്ന പരമ്പരാഗത തമിഴ് ഭക്തിമന്ത്രം വെള്ളിയാഴ്ച രാത്രി എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. 

തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പ്രധാനമന്ത്രി ഈ സന്ദേശം കുറിച്ചത്. ശനിയാഴ്ച തിരുപ്പുറംകുൺട്രം കുന്നിലെ തർക്കത്തിലിരിക്കുന്ന ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Get more updates from Pudukad News on Google