loader image
മോഹൻലാലിന്റെ മാസ് എൻട്രിയും ദിലീപിന്റെ ആറാട്ടും; തിയേറ്ററുകൾ വിറപ്പിച്ച ‘ഭ ഭ ബ’ ഇനി നിങ്ങളുടെ ഫോണിലും!

മോഹൻലാലിന്റെ മാസ് എൻട്രിയും ദിലീപിന്റെ ആറാട്ടും; തിയേറ്ററുകൾ വിറപ്പിച്ച ‘ഭ ഭ ബ’ ഇനി നിങ്ങളുടെ ഫോണിലും!

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ഭ ഭ ബ’ തിയേറ്ററുകളിൽ വൻ വിജയം നേടിയ ശേഷം ഒടിടിയിൽ സജീവമാകുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 45.85 കോടി രൂപ സമാഹരിച്ച ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ലൂടെയാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷം വലിയ ആവേശമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. ആഗോളതലത്തിൽ 15 കോടിക്ക് മുകളിൽ ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രം ദിലീപിന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

Also Read: ‘വീര മല്ലു’വിന് പിന്നാലെ പവൻ കല്യാൺ ചിത്രം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ഒടിടിയിൽ താരം തന്നെ രാജാവ്!

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷാൻ റഹ്മാൻ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചു. സിദ്ധാർത്ഥ് ഭരതൻ, ബാലു വർഗീസ്, സലിം കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചത്.

See also  ശബരിമല സ്വർണക്കൊള്ള! പ്രതികളുടെയും സാക്ഷികളുടെയും മൊഴിപകർപ്പുകൾ ഇഡിക്ക് കൈമാറാൻ എസ്ഐടി

The post മോഹൻലാലിന്റെ മാസ് എൻട്രിയും ദിലീപിന്റെ ആറാട്ടും; തിയേറ്ററുകൾ വിറപ്പിച്ച ‘ഭ ഭ ബ’ ഇനി നിങ്ങളുടെ ഫോണിലും! appeared first on Express Kerala.

Spread the love

New Report

Close