
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് തിരിച്ചടിയായി ദേവസ്വം ബോർഡിന്റെ നിർണായക ഉത്തരവ് പുറത്ത്. ശ്രീകോവിലിന് മുന്നിലെ വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും, പഴയവ മാറ്റുമ്പോൾ അവ പൊതുസ്വത്തായി സൂക്ഷിക്കണമെന്നും വ്യക്തമാക്കുന്ന 2012-ലെ ബോർഡ് ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ചട്ടം നിലനിൽക്കെയാണ് 2017-ൽ അന്നത്തെ പ്രയാർ ഗോപാലകൃഷ്ണൻ സമിതി വാജിവാഹനം തന്ത്രിക്ക് വിട്ടുനൽകിയത്. നിയമവിരുദ്ധമായി നടന്ന ഈ കൈമാറ്റം തന്ത്രിക്കും അന്നത്തെ ഭരണസമിതിക്കും ഒരുപോലെ കുരുക്കായി മാറുമെന്നാണ് സൂചന.
The post ശബരിമല സ്വർണ്ണക്കൊള്ള! തന്ത്രിക്ക് കുരുക്കായി ദേവസ്വം ഉത്തരവ് appeared first on Express Kerala.



