loader image
ഒഴിഞ്ഞ സീറ്റുകൾക്കിടയിൽ ഒരു ചോദ്യം മാത്രം: ഇപ്പോൾ എന്തിനാണ് മോഹൻലാലിൻ്റെ ‘റൺ ബേബി റൺ’ വീണ്ടും ഓടുന്നത്?

ഒഴിഞ്ഞ സീറ്റുകൾക്കിടയിൽ ഒരു ചോദ്യം മാത്രം: ഇപ്പോൾ എന്തിനാണ് മോഹൻലാലിൻ്റെ ‘റൺ ബേബി റൺ’ വീണ്ടും ഓടുന്നത്?

മോഹൻലാലിന്റെ ക്ലാസിക് ചിത്രങ്ങൾ റീ-റിലീസിലൂടെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വലിയ ആവേശമുണ്ടാക്കുകയും റെക്കോർഡ് കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ രാവണപ്രഭു പോലും ആഗോളതലത്തിൽ 4 കോടിയിലധികം രൂപ നേടി മോഹൻലാലിന്റെ റീ-റിലീസ് വിജയഗാഥ തുടരുകയായിരുന്നു.

ഈ വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് ജോഷി-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘റൺ ബേബി റൺ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ മുൻ ചിത്രങ്ങൾക്ക് ലഭിച്ച ആവേശം റൺ ബേബി റണ്ണിന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രീ-സെയിലിലൂടെ വെറും 3.06 ലക്ഷം രൂപ മാത്രമാണ് നേടാനായത്. മറ്റു സിനിമകളെ അപേക്ഷിച്ച് വളരെ തണുപ്പൻ പ്രതികരണമാണ് ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

റൺ ബേബി റണ്ണിന്റെ ഈ മോശം വരവേൽപ്പ് ആരാധകർക്കിടയിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. റീ-റിലീസ് ചെയ്യാൻ ഇത്രയേറെ മികച്ച ക്ലാസിക് സിനിമകൾ കൈവശമുള്ളപ്പോൾ എന്തിനാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. റൺ ബേബി റണ്ണിനേക്കാൾ റീ-റിലീസ് അർഹിക്കുന്ന നിരവധി സിനിമകൾ ഉണ്ടെന്നും ഈ ഘട്ടത്തിൽ ഇത്തരം ഒരു തീരുമാനം വേണ്ടായിരുന്നു എന്നുമാണ് സോഷ്യൽ മീഡിയയിലെ പൊതുവെയുള്ള അഭിപ്രായം.

See also  ശബരിമല സ്വർണ്ണക്കൊള്ള: അടഞ്ഞ അദ്ധ്യായമല്ല: ചോദ്യങ്ങൾ ഇനിയും ബാക്കി; ഷാഫി പറമ്പിൽ

Also Read: മോഹൻലാലിന്റെ മാസ് എൻട്രിയും ദിലീപിന്റെ ആറാട്ടും; തിയേറ്ററുകൾ വിറപ്പിച്ച ‘ഭ ഭ ബ’ ഇനി നിങ്ങളുടെ ഫോണിലും!

സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായ ആദ്യ ചിത്രമായിരുന്നു 2012-ൽ പുറത്തിറങ്ങിയ റൺ ബേബി റൺ. മിലൻ ജലീൽ നിർമ്മിച്ച് മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അന്ന് 100 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ട വലിയൊരു വിജയമായിരുന്നു. ആ വിജയത്തിന്റെ ഓർമ്മയിലാണ് അണിയറ പ്രവർത്തകർ ചിത്രം വീണ്ടും എത്തിച്ചതെങ്കിലും റീ-റിലീസ് വിപണിയിൽ അത് ഫലം കണ്ടില്ല.

അതേസമയം, മോഹൻലാലിന്റെ ഇനിയും ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ റീ-റിലീസിനായി ഒരുങ്ങുന്നുണ്ട്. നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, ഗുരു, ഉദയനാണ് താരം തുടങ്ങിയ സിനിമകൾ ഉടൻ തന്നെ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. റൺ ബേബി റണ്ണിനുണ്ടായ തിരിച്ചടി വരാനിരിക്കുന്ന വലിയ ചിത്രങ്ങളുടെ റിലീസിനെ ബാധിക്കില്ലെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

The post ഒഴിഞ്ഞ സീറ്റുകൾക്കിടയിൽ ഒരു ചോദ്യം മാത്രം: ഇപ്പോൾ എന്തിനാണ് മോഹൻലാലിൻ്റെ ‘റൺ ബേബി റൺ’ വീണ്ടും ഓടുന്നത്? appeared first on Express Kerala.

See also  പ്രതികൾക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുകയാണോ? ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി
Spread the love

New Report

Close