
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള സർവീസിനാണ് അദ്ദേഹം പച്ചക്കൊടി വീശുന്നത്. ഇതിനോടൊപ്പം തന്നെ 3,250 കോടി രൂപയുടെ വിവിധ റെയിൽ-റോഡ് വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിൻ വികസിപ്പിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാരുടെ സൗകര്യം മുൻനിർത്തി തയ്യാറാക്കിയ ഈ ട്രെയിൻ ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയത്തിൽ ഏകദേശം രണ്ടര മണിക്കൂറിന്റെ കുറവുണ്ടാക്കും. ഇത് സാധാരണ യാത്രക്കാർക്ക് പുറമെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും വലിയ രീതിയിൽ ഗുണകരമാകും.
Also Read: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം; ശിവസേന സ്ഥാനാർത്ഥിയെ നിർത്തിയില്ല
ആകെ 16 കോച്ചുകളിലായി 823 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക ട്രെയിൻ. 11 എസി 3-ടയർ, 4 എസി 2-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എസി എന്നിങ്ങനെയാണ് കോച്ചുകളുടെ ക്രമീകരണം. പ്രത്യേക കുഷ്യൻ ബെർത്തുകൾ, ശബ്ദം കുറഞ്ഞ യാത്ര ഉറപ്പാക്കുന്ന സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ദിവ്യാംഗ സൗഹൃദ ക്രമീകരണങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ എന്നിവ ഈ ട്രെയിനിന്റെ പ്രധാന സവിശേഷതകളാണ്.
The post വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നാളെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും appeared first on Express Kerala.



