loader image
നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം; മലയാള സിനിമയിലെ പരമോന്നത ആദരം

നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം; മലയാള സിനിമയിലെ പരമോന്നത ആദരം

ലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ശാരദ അർഹയായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ പരമോന്നത പുരസ്‌കാരം. ഈ മാസം 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഈ ബഹുമതി ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ ചലച്ചിത്ര പ്രതിഭയാണ് ശാരദ.

അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ, മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയത്. 1968-ൽ ‘തുലാഭാരം’, 1972-ൽ ‘സ്വയംവരം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കും, 1977-ൽ ‘നിമജ്ജനം’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയ്ക്കുമായാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. 60-കൾ മുതലുള്ള മലയാളി സ്ത്രീരൂപങ്ങളെ തിരശീലയിൽ അനശ്വരമാക്കിയ ശാരദയുടെ അഭിനയ മികവിനെ ശ്രീകുമാരൻ തമ്പി ചെയർപേഴ്സണായ ജൂറി പ്രത്യേകം പ്രശംസിച്ചു.

Also Read: ലാലേട്ടന്റെ 365-ാം അങ്കം! തരുൺ മൂർത്തി ചിത്രം വൈക്കത്തപ്പന്റെ മണ്ണിൽ നിന്ന് തുടങ്ങുന്നു; ആരാധകർ ആവേശത്തിൽ

See also  ആരും സുരക്ഷിതരല്ല! ശാസ്ത്രജ്ഞരുടെ പ്രവചനങ്ങൾ പാളുന്നു; ബഹിരാകാശ മാലിന്യങ്ങൾ ഇനി മനുഷ്യരാശിക്ക് തീരാഭീഷണിയോ?

1945-ൽ ആന്ധ്രയിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായാണ് ശാരദ ജനിച്ചത്. സരസ്വതി ദേവി എന്നായിരുന്നു യഥാർത്ഥ പേര്. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ച ശാരദ, തന്റെ പത്താം വയസ്സിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മുറപ്പെണ്ണ്, ത്രിവേണി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളിലൂടെ അവർ മലയാള സിനിമയുടെ ഹൃദയഭാഗത്ത് ഇന്നും സ്ഥാനമുറപ്പിച്ചിരിക്കുന്നു.

The post നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം; മലയാള സിനിമയിലെ പരമോന്നത ആദരം appeared first on Express Kerala.

Spread the love

New Report

Close