loader image
ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി

ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി

ന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളന്റെ’ ടീസർ പുറത്തിറങ്ങി. കൊച്ചിയിലെ വനിതാ വിനിത തീയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ടീസർ ലോഞ്ച് ചെയ്തത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്.

ടീസറിലെ ഏറ്റവും വലിയ സവിശേഷത ആന്റണി വർഗീസ് ആനയുമായി ഏറ്റുമുട്ടുന്ന രംഗങ്ങളാണ്. വിഎഫ്എക്സ് (VFX) സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ഈ സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഓങ് ബാക്ക്’ സിനിമകളിലൂടെ പ്രശസ്തനായ തായ് ആക്ഷൻ ഡയറക്ടർ കെച്ച കെംബാക്ഡിയും സംഘവുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ ‘പോങ്’ എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്. ‘കാന്താര’ ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതം ടീസറിന് വലിയ കരുത്ത് പകരുന്നുണ്ട്.

See also  മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും

Also Read: നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരം; മലയാള സിനിമയിലെ പരമോന്നത ആദരം

മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന കാട്ടാളൻ, ഇതിനോടകം തന്നെ നിരവധി പ്രീ-റിലീസ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നാണ് ചിത്രം ഉറപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ തന്നെ വൻ ബിസിനസ് നേടിയ ചിത്രം, ‘മാർക്കോ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് പുറത്തിറക്കുന്ന ബിഗ് ബജറ്റ് സിനിമയാണ്. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷമാകും ഇതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന പ്രതീക്ഷ.

The post ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close