loader image
കുവൈത്തിൽ വ്യാജ ഭക്ഷണ നിർമ്മാണ ശാല കണ്ടെത്തി; 12 പേർ പിടിയിൽ

കുവൈത്തിൽ വ്യാജ ഭക്ഷണ നിർമ്മാണ ശാല കണ്ടെത്തി; 12 പേർ പിടിയിൽ

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഒരു വീടിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന വ്യാജ ഭക്ഷണ നിർമ്മാണ ശാലയും സംഭരണശാലയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഈ ഫാക്ടറിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തിയ മിന്നൽ റെയ്ഡിലാണ് 12 പേർ പിടിയിലായത്. അറസ്റ്റിലായവരിൽ വിവിധ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

നിയമപരമായ ലൈസൻസുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു ഈ കേന്ദ്രത്തിന്റെ പ്രവർത്തനം. വ്യാവസായിക യന്ത്രങ്ങളും പാക്കേജിംഗ് സാമഗ്രികളും ഉപയോഗിച്ച് ഇവിടെ പാക്ക് ചെയ്യുന്ന ഭക്ഷണസാധനങ്ങൾ രാജ്യത്തെ പ്രമുഖ സഹകരണ സംഘങ്ങളിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ലൈസൻസുള്ള മറ്റ് സ്ഥലങ്ങളിലാണ് ഉൽപ്പാദനം നടക്കുന്നതെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വീടിനുള്ളിലെ പ്രവർത്തനം. അറസ്റ്റിലായ പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

The post കുവൈത്തിൽ വ്യാജ ഭക്ഷണ നിർമ്മാണ ശാല കണ്ടെത്തി; 12 പേർ പിടിയിൽ appeared first on Express Kerala.

See also  അമേരിക്കൻ യുദ്ധകപ്പൽ കടലിൽ താഴ്ത്തുമെന്ന് ഹൂതികളും, ഇറാനു വേണ്ടി പുതിയ പോർമുഖം
Spread the love

New Report

Close