loader image
‘തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുന്നത് കേൾക്കണം’; പ്രവർത്തകർക്കായി ‘പെരുമാറ്റച്ചട്ടം’പുറത്തിറക്കി സിപിഎം

‘തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുന്നത് കേൾക്കണം’; പ്രവർത്തകർക്കായി ‘പെരുമാറ്റച്ചട്ടം’പുറത്തിറക്കി സിപിഎം

രുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകയറി പ്രചാരണം നടത്തുന്ന പ്രവർത്തകർക്കായി കർശന പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. ജനങ്ങളുമായി സംവദിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ വ്യക്തമാക്കുന്ന പാർട്ടിയുടെ പ്രത്യേക സർക്കുലർ പുറത്തുവന്നു. വോട്ടർമാരോട് യാതൊരു കാരണവശാലും തർക്കിക്കരുത്, അവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാതെ ക്ഷമയോടെ കേട്ടുനിൽക്കണം, വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാൻ തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. പത്മകുമാറിനെതിരെയുള്ള നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ, ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണമെന്നും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് രംഗത്തെ സൈബർ പോരാട്ടങ്ങൾ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പാർട്ടി വിടുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയ പേജുകൾക്കെതിരെ പോലീസ് കേസെടുത്തു. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോൺ ബ്രിട്ടാസ് ഫാൻസ്’ തുടങ്ങിയ ഫേസ്ബുക്ക് പേജുകൾ വഴിയാണ് ഷാനിമോൾ ഉസ്മാനെതിരെ അപവാദ പ്രചരണങ്ങൾ നടന്നത്. തന്റെ ചിത്രം അനുവാദമില്ലാതെ ദുരുപയോഗം ചെയ്തെന്നും വ്യാജവാർത്തകൾ ചമച്ചെന്നും കാട്ടി ഷാനിമോൾ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് സൗത്ത് പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രചാരണം കൊഴുക്കുമ്പോഴും മറുഭാഗത്ത് അച്ചടക്കവും നിയമപോരാട്ടവും ശക്തമാക്കുകയാണ് മുന്നണികൾ.

See also  രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപ്തി മുർമു

The post ‘തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുന്നത് കേൾക്കണം’; പ്രവർത്തകർക്കായി ‘പെരുമാറ്റച്ചട്ടം’പുറത്തിറക്കി സിപിഎം appeared first on Express Kerala.

Spread the love

New Report

Close