loader image
യുകെയിൽ പഠിക്കാം 18 ലക്ഷം രൂപ സ്കോളർഷിപ്പോടെ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

യുകെയിൽ പഠിക്കാം 18 ലക്ഷം രൂപ സ്കോളർഷിപ്പോടെ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

ലോകപ്രശസ്തമായ ഗ്ലാസ്‌ഗോ സർവകലാശാല ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 18 ലക്ഷം രൂപയുടെ (15,000 പൗണ്ട്) വൻകിട സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. യുകെയും ഇന്ത്യയും തമ്മിലുള്ള അക്കാദമിക് സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘എഎസ്ബിഎസ് ഇന്ത്യ അച്ചീവേഴ്‌സ് അവാർഡ്’ എന്ന പേരിൽ ഈ ധനസഹായം നൽകുന്നത്. 2026-2027 അധ്യയന വർഷത്തിൽ ബാങ്കിങ്, ഫിനാൻസ്, അനലിറ്റിക്‌സ്, ഇക്കണോമിക്‌സ് തുടങ്ങി 27 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അക്കാദമിക് മികവ്, നേതൃത്വപാടവം എന്നിവ പുലർത്തുന്നവർക്ക് നൽകുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഇന്ത്യൻ ബിരുദ പഠനത്തിൽ 70 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസിൽ ഏകദേശം 18 ലക്ഷം രൂപയുടെ ഇളവ് ലഭിക്കുമെന്നത് വിദേശ പഠനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, 22 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്കോട്ട്‌ലൻഡിലുടനീളം സൗജന്യ ബസ് യാത്ര എന്ന അധിക ആനുകൂല്യവും ഗ്ലാസ്‌ഗോ സർവകലാശാല വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read:IBPS പരീക്ഷാ കലണ്ടർ 2026 പുറത്തിറക്കി; ബാങ്ക് ജോബ് ആഗ്രഹിക്കുന്നവർക്ക് ഇനി തയ്യാറെടുക്കാം

See also  കേരളത്തിന്റെ അതിർത്തി കണ്ണൂരല്ല; അതിവേഗ റെയിലിൽ കാസർകോടിനെ വെട്ടിയവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

രണ്ട് ഘട്ടങ്ങളിലായാണ് സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒന്നാം റൗണ്ടിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 23-ഉം, രണ്ടാം റൗണ്ടിന്റേത് മെയ് 18-ഉം ആണ്. അക്കാദമിക് മെറിറ്റും വിദ്യാർത്ഥികളുടെ പ്രൊഫൈലും പരിഗണിച്ചായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി scholarships@glasgow.ac.uk എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.

The post യുകെയിൽ പഠിക്കാം 18 ലക്ഷം രൂപ സ്കോളർഷിപ്പോടെ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം appeared first on Express Kerala.

Spread the love

New Report

Close