
മലയാളികൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള അവതാരകയായ പേളി മാണി, തന്റെ അഭിമുഖങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ഞാൻ ഒരു മീഡിയ സ്റ്റുഡന്റായിരുന്നു. ഫോട്ടോഗ്രഫിയും മൂവി മേക്കിങ്ങും സൈക്കോളജിയും അഡ്വർട്ടൈസിങ്ങുമെല്ലാം കുറച്ച് പഠിച്ചിട്ടുണ്ട്. എന്റെ അടുത്തേക്ക് സിനിമയെ പ്രമോട്ട് ചെയ്യാമോ എന്ന ചോദ്യവുമായി ആളുകൾ വരുമ്പോൾ പ്രമോട്ട് എന്ന വാക്കാണ് എന്റെ മനസിൽ ഉടക്കുന്നത്. പ്രമോഷൻ എന്നതുകൊണ്ട് ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖമാണ് അവർ ആഗ്രഹിക്കുന്നത്. അതിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന കാര്യം കൂടുതൽ ആളുകൾ അറിയണം. അതുകൊണ്ട് അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.
Also Read: കാത്തിരിപ്പിന് വിരാമം! ബിടിഎസിന്റെ ‘അരിരംഗ്’ മാർച്ചിൽ, പിന്നാലെ ലോക പര്യടനവും
പ്രമോഷൻ അഭിമുഖങ്ങളുടെ പ്രധാന ലക്ഷ്യം കൂടുതൽ ആളുകളിലേക്ക് സിനിമയെ എത്തിക്കുക എന്നതാണെന്നും പേളി പറഞ്ഞു. മികച്ച ചോദ്യങ്ങൾ ചോദിക്കാൻ തനിക്ക് അറിയാമെങ്കിലും, വ്യൂസ് ലഭിച്ചില്ലെങ്കിൽ പ്രമോഷൻ എന്ന ലക്ഷ്യം പരാജയപ്പെടുമെന്ന് പേളി ചൂണ്ടിക്കാട്ടി. ഒരു സിനിമ വരുന്നുണ്ടെന്ന് പരമാവധി ആളുകളെ അറിയിക്കാൻ എന്റർടെയിനിങ് ആയ അഭിമുഖങ്ങൾ ആവശ്യമാണെന്നും, അതുകൊണ്ടാണ് ഫൺ മോഡിൽ താൻ സംസാരിക്കുന്നതെന്നും പേളി വ്യക്തമാക്കി. ചുരുക്കത്തിൽ, തന്റെ അഭിമുഖങ്ങളിൽ ‘വ്യൂസ്’ തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് പേളി തുറന്നു സമ്മതിച്ചു.
പേളിയുടെ അഭിമുഖങ്ങളിൽ കാമ്പില്ലാത്ത ചോദ്യങ്ങളാണെന്നും, അതിഥികളേക്കാൾ കൂടുതൽ അവതാരകയാണ് സംസാരിക്കുന്നതെന്നുമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനോട് ഗലാട്ട പ്ലസ് സംഘടിപ്പിച്ച ചർച്ചയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
The post “എനിക്ക് മികച്ച ചോദ്യങ്ങൾ ചോദിക്കാനറിയാം, പക്ഷെ വ്യൂസ് വേണ്ടേ?”വിമർശകർക്ക് മറുപടിയുമായി പേളി മാണി appeared first on Express Kerala.



